Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carry Out Attacks

മാലിയിൽ ആക്രമണം നടത്തുന്നത് അൽക്വയ്ദ ബന്ധമുള്ള ഗ്രൂപ്പുകൾ; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

ബാ​മ​ക്കോ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ മാ​ലി​യി​ൽ ജി​ഹാ​ദി ഗ്രൂ​പ്പു​ക​ൾ ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ പ​ട്ടാ​ള ഭ​ര​ണ​കൂ​ട​ത്തി​ലെ പ്ര​തി​രോ​ധ മ​ന്ത്രി ജ​ന​റ​ൽ സാ​ദി​യോ കാ​മെ​റ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ ബാ​മ​ക്കോ​യ്ക്കു 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ കാ​തി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​ ല​ക്ഷ്യ​മി​ട്ട് ചാ​വേ​ർ കാ​ർ​ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ജിഹാദി ആ​ക്ര​മ​ണം ഇ​ന്ന​ലെ​യും തു​ട​ർ​ന്നു.

ജ​ന​റ​ൽ കാ​മെ​റ​യു​ടെ മ​ര​ണം പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ജ​ന​റ​ൽ അ​ടു​ത്ത ഭ​ര​ണ​ത്ത​ല​വ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നതാണ്.
ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് അ​സ്സി​മി ഗോ​യ്ത​യു​ടെ വ​സ​തി​യും കാ​തി​യി​ലാ​ണ്. ഇ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ൽ ക്വ​യ്ദ ബ​ന്ധ​മു​ള്ള ജ​മാ​ത്ത് ന​സ​റ​ത്ത് അ​ൽ ഇ​സ്‌​ലാം വ​ൽ മു​സ്‌​ലി​മി​ൻ (ജെ​എ​ൻ​ഐ​എം), അ​സ്‌​വ​ദ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​ലെ (എ​ഫ്എ​ൽ​എ) തു​വാ​റ​ഗ് വി​മ​ത​ർ എ​ന്നീ ജി​ഹാ​ദി ഗ്രൂ​പ്പു​കാ​ണ് ശ​നി​യാ​ഴ്ച മു​ത​ൽ മാ​ലി​യി​ലു​ട​നീ​ളം ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

ബാ​മ​ക്കോ, വ​ട​ക്ക​ൻ മാ​ലി​യി​ലെ ഗാ​വോ, കി​ഡാ​ൽ, മ​ധ്യ മാ​ലി​യി​ലെ സെ​വേ​രേ ന​ഗ​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​സ്ഥാ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ൻ വ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ പോ​രാ​ട്ടം തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up